ഭാരത് ജോഡോ യാത്രക്ക് തുടക്കം, എം.കെ സ്റ്റാലിന്‍ ത്രിവര്‍ണ പതാക കൈമാറി

കന്യാകുമാരി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് തുടക്കം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ത്രിവര്‍ണ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറി. ബുധനാഴ്ച വൈകിട്ടോടെ കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍നിന്ന് സമ്മേളന വേദിയിലേക്കാണ് പദയാത്ര ആരംഭിച്ചത്.

ബീച്ചില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന സമ്മേളനം. ആയിരക്കണക്കിന് ആളുകള്‍ പൊതുസമ്മേളനത്തിനായി ബീച്ചിലെത്തിയിട്ടുണ്ട്. ശനിയാഴ്ച വരെ രാഹുല്‍ കന്യാകുമാരി ജില്ലയില്‍ പര്യടനം നടത്തും. സെപ്റ്റംബര്‍ 11 ന് യാത്ര കേരളത്തില്‍ പ്രവേശിക്കും. 29 വരെയാണ് കേരളത്തിലെ പര്യടനം.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുക. പദയാത്രയില്‍ സ്ഥിരം പങ്കാളികളായി 118 പേരാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിലെ പര്യടനത്തിനൊപ്പവും ഇവര്‍ രാഹുലിനെ അനുഗമിക്കും.

 

Latest News