VIDEO പാത്രങ്ങള്‍ തിരികെ നല്‍കാത്ത സുഹൃത്തിനെ അടിച്ചുകൊന്നു

കാണ്‍പൂര്‍-  കടം വാങ്ങിയ പാത്രങ്ങള്‍ തിരികെ നല്‍കാത്തതിന് ഒരാളെ സുഹൃത്ത് ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ദാരുണ സംഭവം. ക്രൂരകൃത്യം പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാത്രി വൈകിയാണ് ബല്‍വീറും അങ്കുറും തമ്മില്‍ തര്‍ക്കമുണ്ടായത്.  പ്രകോപിതനായ അങ്കുര്‍ ബല്‍വീറിനെ വടികൊണ്ട് അടിക്കാന്‍ തുടങ്ങി.
നസീറാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രാമകൃഷ്ണ നഗറിലാണ് സംഭവം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബല്‍വീറിന്റെ മൃതദേഹം കണ്ടെടുത്തു. പ്രതി അങ്കുറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News