രോഹിത് കസറി, കോലി 'പൂജ്യന്‍'

ദുബായ് - ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിലെ നിര്‍ണായക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ എട്ട വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. തുടക്കത്തില്‍തന്നെ കെ.എല്‍ രാഹുലിനെയും (6) വിരാട് കോലിയെയും (0) നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മയും (41 പന്തില്‍ 72) സൂര്യകുമാര്‍ യാദവും (29 പന്തില്‍ 34) തമ്മിലുള്ള 97 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 17), റിഷഭ് പന്ത് (13 പന്തില്‍ 17) ആര്‍. അശ്വിന്‍ (7 പന്തില്‍ 15 നോട്ടൗട്ട്) എന്നിവരും ചെറിയ സംഭാവന നല്‍കി. 
ദില്‍ഷന്‍ മധുശങ്കയാണ് (4-0-24-3) ശ്രീലങ്കന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ചാമിക കരുണരത്‌നെയും (4-0-27-2) ദസുന്‍ ഷാനകയും (2-0-26-2) നാലു വിക്കറ്റ് പങ്കുവെച്ചു.

Latest News