യു.പിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രാജി പരമ്പര, ഒരാള്‍കൂടി രാജിവെച്ചു

ലഖ്നൗ- മൂന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കാന്‍ (വി.ആര്‍.എസ്) ആവശ്യപ്പെട്ടതിന് പിന്നാലെ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനായ വിദ്യാഭൂഷനും രാജി സമര്‍പ്പിച്ചു.
പശ്ചിമാഞ്ചല്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിന്റെ (പിവിവിഎന്‍എല്‍) എം.ഡിയാണ് ഭൂഷണ്‍, വ്യക്തിപരമായ കാരണങ്ങളാലാണ് വി.ആര്‍.എസ് തെരഞ്ഞെടുത്തതെന്ന് പറഞ്ഞു. 2008 ബാച്ച് ഉദ്യോഗസ്ഥനായ ഭൂഷണ്‍ നിലവില്‍ വാരാണസിയിലാണ്.
ബന്ധപ്പെട്ട അധികാരികളെ മുന്‍കൂട്ടി അറിയിക്കാതെ വിദേശയാത്ര നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഭാര്യയും ഐപിഎസ് ഓഫീസറുമായ അലംകൃത സിംഗിനെതിരെ നടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഭൂഷന്റെ രാജി. 2008 ബാച്ച് ഉദ്യോഗസ്ഥന്‍ കൂടിയായ സിംഗിനെതിരെ ഈ വര്‍ഷം ഏപ്രിലിലാണ് നടപടി ആരംഭിച്ചത്.

 

Latest News