തിരുവനന്തപുരം- കോവളം ബീച്ചിനു സമീപം കണ്ടല്‍കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശി ലിഗയുടെ മരണം കൊലപാതകമാണെന്ന നിലപാടിലുറച്ച് കുടുംബം. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലിസും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവര്‍ക്കു നനിച്ച് എത്തിപ്പെടാനാവില്ല. ആരെങ്കിലും ലിഗയെ ഇവിടെ എത്തിച്ചതാകാം. മരണത്തിലെ അസ്വാഭാവികതയില്‍ സംബന്ധിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
പോലീസ് മേധാവി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചതിനെ ഇവര്‍ സ്വാഗതം ചെയ്തു. മരണം ആത്മഹത്യയാണെന്നു പറയുകയാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെടും. മതൃതദഹം സ്വദേശമായ ലാത്വിയയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തുമെന്നും അവര്‍ അറിയിച്ചു.
ലിഗയുടെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ പറഞ്ഞു. മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തി എത്ര സമയമെടുത്താലും സത്യം പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.