ശ്രീനഗറില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പൊഷ്‌കീരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന സംയുക്ത പരിശോധന നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച ഷോപിയാന്‍ ജില്ലയില്‍ നഗ്ബാല്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest News