കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിനായി നൂറ് കോടി അനുവദിച്ചു

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചു. കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ചര്‍ച്ചയില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളില്‍ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

അതേസമയം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക.

കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രണ്ട് ദിവസം മുമ്പ് ഗതാഗത മന്ത്രി ആന്റണി രാജുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഐഎന്‍ടിയുസി, എസ്.ടി.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്.

 

Latest News