Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്  എക്‌സലന്‍സ് അവാര്‍ഡ്

ദോഹ- ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റത്തിന് സംഭാവന നല്‍കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഇലക്ട്രോണിക് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ഇന്നൊവേഷന്‍ വിഭാഗത്തില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം എക്‌സലന്‍സ് അവാര്‍ഡ് നേടി.

രാജ്യത്തെ ബിസിനസ്, വ്യാപാര മേഖലകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍, ലൈസന്‍സുകള്‍, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ബന്ധപ്പെട്ട അധികൃതരെ നിരീക്ഷിക്കുന്നതില്‍ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയാണ് ഇ ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ലക്ഷ്യമിടുന്നത്. 

വാണിജ്യ വഞ്ചനക്കെതിരെ പോരാടുക, വികലവും ദോഷകരവുമായ വസ്തുക്കളുടെ നിയന്ത്രണം, വില്‍പ്പനാനന്തര സേവനങ്ങള്‍,  ഇന്‍വെന്ററി, വിലകളുടെ മൂല്യനിര്‍ണ്ണയവും തുടര്‍നടപടികളും, ഫീല്‍ഡ് നിയന്ത്രണവും കേന്ദ്ര വിപണികളും മറ്റും ഇതിന്റെ പരിധിയില്‍പ്പെടും.
മത്സരത്തെ പിന്തുണക്കുന്നതിനും വാണിജ്യ വഞ്ചനയെ ചെറുക്കുന്നതിനും സഹായിക്കുന്ന മികച്ചതും നൂതനവുമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംവിധാനം.

എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിനായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ പ്ലാനിംഗ് ആന്‍ഡ് ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ആക്ടിംഗ് ഡയറക്ടറുമായ അലി ഖാലിദ് അല്‍ ഖുലൈഫി അവാര്‍ഡ് ഏറ്റുവാങ്ങി.

Tags

Latest News