സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ 16 കാരി പ്രസവിച്ചു 

ചെന്നൈ-ക്ലാസിലിരിക്കെ 16 കാരിയായ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന, സ്‌കൂളിന്റെ ശൗചാലയത്തില്‍ പ്രസവം, പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു. തമിഴ് നാട്ടിലാണ്  ഞെട്ടിക്കുന്ന  ഈ സംഭവം. തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള ഒരു  സ്‌കൂളിലെ ശൗചാലയത്തിന് സമീപം നവജാതശിശുവിന്റെ  മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്  വിവരങ്ങള്‍ പുറത്തുവന്നത്.  സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് എന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്‌കൂളിന്റെ  ശൗചാലയത്തിന് സമീപം നവജാതശിശുവിന്റെ  മൃതദേഹം കണ്ടെത്തിയതോടെ അധികൃതര്‍ പോലീസില്‍  വിവരമറിയിയ്ക്കുകയായിരുന്നു.  16 കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം. 
 

Latest News