മുംബൈ- കാറില്‍ യാത്ര ചെയ്യുന്നതിനിടെ ശിവ സേനാ നേതാവ് സചിന്‍ സാവന്തിനെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മുംബൈയിലെ കാണ്ഡിവലിയില്‍ വച്ചാണ് ആക്രമണുണ്ടായത്. പ്രതികള്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. കാറില്‍ യാത്ര ചെയ്യുന്നതിനിടെ 40 കാരനായ സാവന്തിനെ ബൈക്കിലെത്തിയ ആക്രമികള്‍ തടയുകയായിരുന്നു. നാലു റൗണ്ട് വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു. ശിവ സേനയുടെ ഗോകുല്‍ നഗര്‍ ഉപ ശാഖാ പ്രമുഖ് ആയിരുന്നു സചിന്‍ സാവന്ത്. കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.






