അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകയെ കൊലപ്പെടുത്തിയത് സൈനികനെന്ന് സമ്മതിച്ച് ഇസ്രായേല്‍

ജറൂസലം- കഴിഞ്ഞ മേയില്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്‌ലെഹ് കൊല്ലപ്പെട്ട സംഭവത്തില്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന അന്വേഷണ ഫലം ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു.
സൈനിക തെരച്ചിലിനിടെ ഒരു ഇസ്രായേല്‍ സൈനികന്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാകാനാണ് കൂടുതല്‍  സാധ്യതയെന്ന് സൈന്യം പറയുന്നു. യുണ്ടെന്ന് പറഞ്ഞു, അല്‍ ജസീറ പത്രപ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ
ഇസ്രായേല്‍ സൈനികരും ഫലസ്തീന്‍ പോരാളികളും തമ്മിലുള്ള യുദ്ധത്തില്‍ ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഫലസ്തീന്‍ പോരാളികളുടെ തോക്കിനിരയായെന്നാണ് ഇസ്രായേല്‍ നേരത്തെ വാദിച്ചിരുന്നത്.
എന്നാല്‍ ഈ വാദത്തെ പിന്തുണയ്ക്കുന്ന പുതിയ തെളിവുകളൊന്നും സൈന്യത്തിന് വെളിപ്പെടുത്തിയില്ല.
അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വെടിവെച്ചതിന് ആരെയും ശിക്ഷിക്കില്ലെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു.
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള കൂടുതല്‍ ബന്ധം വഷളാക്കിയ പ്രശ്‌നം ഇതോടെ അവസാനിക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൈന്യം ഒഴിഞ്ഞുമാറുകയാണെന്ന്
ഫലസ്തീന്‍ ഉദ്യോഗസ്ഥരും ഷിറീന്റെ കുടുംബവും ആരോപിക്കുന്നു.
ഇസ്രായേല്‍ യുദ്ധക്കുറ്റവാളികള്‍ അവരുടെ സ്വന്തം കുറ്റകൃത്യങ്ങള്‍ എങ്ങനെ അന്വേഷിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്നതിനാല്‍ തന്നെ   ഈ ഫലത്തില്‍ ആശ്ചര്യമില്ലെന്ന് കുടുംബം പ്രതികരിച്ചു.  
 മെയ് 11 ന് വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് 51 കാരിയായ ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഷിറീന്‍  കൊല്ലപ്പെട്ടത്. രണ്ട് പതിറ്റാണ്ടായി അല്‍ ജസീറയ്ക്കുവേണ്ടി വെസ്റ്റ്ബാങ്കില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന  അവര്‍ അറബ് ലോകമെമ്പാടും പ്രശസ്തയായിരുന്നു.

 

Latest News