വയറ്റില്‍ ഫുട്‌ബോള്‍ വലിപ്പമുള്ള മുഴ, ശസ്ത്രക്രിയയിലൂടെ നീക്കി

ന്യൂദല്‍ഹി- യുവതിയുടെ വയറ്റിലെ കൂറ്റന്‍ മുഴ ലാപ്രോസ്‌കോപ്പിക് സര്‍ജറിയിലൂടെ നീക്കി. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നാലരക്കിലോയുള്ള ഭീമന്‍ മുഴ വിജയകരമായി നീക്കിയത്.

കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ മുഴ കണ്ടെത്തിയത്.

താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. കാഠ്മണ്ഡുവിലെയും മറ്റ് സ്ഥലങ്ങളിലെയും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും മുഴയുടെ വലിപ്പം കാരണം ആരും ശസ്ത്രക്രിയയ്ക്ക് തയാറായില്ലെന്ന് യുവതി പറഞ്ഞു. ശസ്ത്രക്രിയക്ക് പിന്നാലെ യുവതി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest News