Sorry, you need to enable JavaScript to visit this website.

കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട യുവതിക്ക് മർദ്ദനം, പത്തുലക്ഷം നഷ്ടപരിഹാരം വേണമെന്ന് ഭർതൃകുടുംബം

ജയ്പൂർ- രാജസ്ഥാനിലെ ഭിൽവാരയിൽ 24 കാരിയെ ഭർത്താവും ബന്ധുക്കളും നിർബന്ധിച്ച് കന്യകാത്വ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ പരാജയപ്പെട്ട യുവതിയെ മർദ്ദിച്ച് അവശയാക്കി. യുവതിയുടെ കുടുംബം പത്തു ലക്ഷം രൂപ നൽകണമെന്നും ഭർത്താവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭിൽവാരയിൽ മെയ് 11ന് വിവാഹിതയായ യുവതിയെയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് നിർബന്ധിത കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധയിൽ കന്യകാത്വം തെളിയിക്കാനായില്ല. തുടർന്ന് ഭർത്താവും കുടുംബവും തന്നെ ആക്രമിച്ചുവെന്നും മെയ് 31 ന് ഒരു പ്രാദേശിക ക്ഷേത്രത്തിൽ ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടി കുടുംബത്തോട് 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.
വിവാഹത്തിന് മുമ്പ് അയൽവാസി ബലാത്സംഗം ചെയ്തതായി യുവതി ഭർത്താവിനോട് പറഞ്ഞതായും സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് ഫയൽ ചെയ്തതായും പോലീസ് പറഞ്ഞു. ഭർതൃവീട്ടുകാർക്കെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (ബാഗോർ) അയൂബ് ഖാൻ പറഞ്ഞു.
സാൻസി നാടോടി സമൂഹത്തിൽ വ്യാപകമായ കുക്കാടി പ്രാതയുടെ ഇരയാണ് യുവതിയെന്ന് മണ്ഡൽ ഡി.എസ്.പി സുരേന്ദ്ര കുമാർ പറഞ്ഞു. 
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 498 എ (സ്ത്രീധനം), 384 (അപമാനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Latest News