Sorry, you need to enable JavaScript to visit this website.

ഉദ്ധവ് താക്കറെ വഞ്ചകന്‍, അത്യാഗ്രഹി, പാഠം പഠിപ്പിക്കും- അമിത് ഷാ

മുംബൈ- ബി.ജെ.പിയെ വഞ്ചിച്ച ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ 'പാഠം പഠിപ്പിക്കണ'മെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ മറ്റേതു സംഗതിയും പൊറുക്കാവുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കിയതിനും മഹാരാഷ്ട്രയില്‍ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയസംഭവങ്ങള്‍ക്കും ഉദ്ധവ് താക്കറെയെ അമിത് ഷാ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയതും
പാര്‍ട്ടിപ്രവര്‍ത്തകരെ എതിരാക്കിയതും താക്കറെയുടെ 'അത്യാഗ്രഹ'മാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേ വഞ്ചിച്ചതുകൂടാതെ മഹാരാഷ്ട്രയിലെ ജനവിധിയെ
അവഹേളിക്കുക കൂടിയാണ് താക്കറെ ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അധികാരത്തിന് വേണ്ടിയുള്ള അത്യാഗ്രഹമാണ് താക്കറെയുടെ പാര്‍ട്ടിയെ ഭിന്നിപ്പിച്ചതെന്നും ബി.ജെ.പി ഒരിക്കലും താക്കറെക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

 

Latest News