വൃദ്ധയായ അമ്മയെ കൊന്ന ശേഷം യുവാവ് കഴുത്തുമുറിച്ച് മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ യുവാവ് അമ്മയെ കൊന്ന ശേഷം കഴുത്തറുത്ത് ജീവനൊടുക്കി. ബുദ്ധ് വിഹാര്‍ മേഖലയില്‍
രോഹിണി സെക്ടര്‍ 24ല്‍ താമസിക്കുന്ന 25 കാരനാണ് അമ്മയെ കൊന്നതിന് ശേഷം ബ്ലേഡ് കൊണ്ട് സ്വന്തം കഴുത്ത് മുറിച്ചത്.  താന്‍ അമ്മയെ കൊല്ലുകയാണെന്ന് വെളിപ്പെടുത്തുന്ന 77 പേജുള്ള ആത്മഹത്യാകുറിപ്പ് യുവാവ് തയ്യാറാക്കിയിരുന്നു.
പ്രദേശത്തെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന സമീപവാസികളുടെ പരാതിയില്‍ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയില്‍ പ്രായമായ സ്ത്രീയുടെയും രക്തം വാര്‍ന്ന നിലയില്‍ യുവാവിന്റെയും മൃതദേഹം പോലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Latest News