Sorry, you need to enable JavaScript to visit this website.

അഹമ്മദ് മനസ്രയെ മോചിപ്പിക്കാന്‍ ഇസ്രായില്‍ വിസമ്മതിച്ചു, 13 വയസ്സുമുതല്‍ ജയിലില്‍

ജറൂസലം - പതിമൂന്ന് വയസ്സ് മുതല്‍ ഇസ്രായിലില്‍ ഏകാന്തതടവും പീഡനവും നേരിടുന്ന ഫലസ്തീനി അഹമ്മദ് മനസ്രയെ  ഇസ്രായേലി അധിനിവേശ അധികാരികള്‍ വിസമ്മതിച്ചതായി പലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു.
അധിനിവേശ ജയിലുകളില്‍ ഓരോ വര്‍ഷവും അറസ്റ്റിനും പീഡനത്തിനും ഇരയാകുന്ന നൂറുകണക്കിന് കുട്ടികളില്‍ ഒരാളാണ് അഹമ്മദ് മനസ്ര.
അഹമ്മദ് മനസ്രയുടെ അഭിഭാഷക സംഘം ബീര്‍ഷെബ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അധിനിവേശ കോടതി നിരസിച്ചു.
അഹമ്മദിന്റെ ആരോഗ്യനില മോചനം ആവശ്യമായ വിധം  ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നിരസിച്ചതെന്ന് വക്താവ് ഖാലിദ് സബര്‍ക്ക പറഞ്ഞു.  
ആരോഗ്യവും മാനസികാവസ്ഥയും കണക്കിലെടുത്ത് വിട്ടയക്കണമെന്നായിരുന്നു ആവശ്യം.
ഇനി സുപ്രീം കോടതിയിലേക്ക് പോകുകയോ അല്ലെങ്കില്‍ തീവ്രവാദ വിരുദ്ധ നിയമം ഒഴിവാക്കുന്നതിനായി ഹരജി സമര്‍പ്പിക്കുകയോ ആണ് വഴി.
ഏകാന്ത തടവ് ആറ് മാസത്തേക്ക് കൂടി നീട്ടിയതിന് ശേഷമാണ് മനസ്രയുടെ അഭിഭാഷകര്‍ അപ്പീലുകള്‍ സമര്‍പ്പിച്ചിരുന്നു. മോചിപ്പിക്കാനുള്ള അപേക്ഷ നേരത്തെ റാംലെ ജയിലിലെ  വിടുതല്‍ കമ്മിറ്റിയും അടുത്തിടെ നിരസിച്ചിരുന്നു.
2002 ജനുവരി 22ന് ജറുസലേമിലാണ് മനസ്ര ജനനം.. പത്തു പേരടങ്ങുന്ന കുടുംബത്തിലെ അംഗമാണ്. രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്.  കുടുംബത്തിലെ മൂത്തയാളായ അഹമ്മദ്  2015ല്‍ അറസ്റ്റിലാകുന്നതിനുമുമ്പ്, ജറുസലേമിലെ ന്യൂ ജനറേഷന്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ വിദ്യാര്‍ത്ഥിയായിരുന്നു അറസ്റ്റിലാകുമ്പോള്‍ 13 വയസ്സായിരുന്നു.
2015 ല്‍, 'ജനകീയ പ്രക്ഷോഭം' ആരംഭിച്ചതോടെ, കുട്ടികളുടെ അറസ്റ്റുകള്‍ വര്‍ധിച്ചപ്പോഴാണ് അഹമ്മദ് അടക്കമുള്ള നൂറുകണക്കിന് കുട്ടികളേയും പിടികൂടിയത്.  
ഫലസ്തീന്‍ തടവുകാരന്‍ അഹമ്മദ് മനസ്രയെ മോചിപ്പിക്കണമെന്ന് യുഎന്‍ വിദഗ്ധര്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News