Sorry, you need to enable JavaScript to visit this website.

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ മരിച്ചു

മുംബൈ- ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മുംബൈയ്ക്ക് സമീപം റോഡപകടത്തിൽ മരിച്ചു. രത്തൻ ടാറ്റയുടെ പിൻഗാമിയായി കോൺഗ്ലോമറേറ്റിന്റെ ചെയർമാനായി സ്ഥാനമേറ്റ സൈറസ് മിസ്ത്രി, പിന്നീട് ഈ സ്ഥാനത്തുനിന്ന് മാറേണ്ടി വന്നു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പാൽഘറിൽ വാഹനാപകടത്തിലാണ് സൈറസ് മിസ്ത്രി കൊല്ലപ്പെട്ടത്. 

മിസ്ത്രി അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മെഴ്സിഡസ് കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തന്റെ സഹോദരൻ സൈറസ് മിസ്ത്രിയുടെ വേർപാടിൽ അതിയായ സങ്കടം രേഖപ്പെടുത്തുന്നതായി സുപ്രിയ സുലേ ട്വീറ്റ് ചെയ്തു.

 

Tags

Latest News