Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പടന്നക്കരയിലെ ദുരൂഹ മരണങ്ങൾ; യുവതി അറസ്റ്റിലായേക്കും

തലശ്ശേരി - പിണറായി പടന്നക്കരയിലെ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിന് നീക്കം നടത്തുന്നതായി സൂചന. ഇന്ന് അറസ്റ്റ് നടക്കാൻ സാധ്യതയെന്ന് പോലീസ് വൃത്തങ്ങൾ സൂചന നൽകി.അയൽവാസികളുടെയും ബന്ധുക്കളുടെയും   മൊഴികളിൽ നിന്ന് നാല് പേരുടെ മരണത്തിന് പിറകിൽ   യുവതിക്ക് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലിസ്. 
പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻകണ്ടി വീട്ടിൽ കുഞ്ഞിക്കണ്ണൻ (78), ഭാര്യ കമല(65), പേരക്കുട്ടികളായ ഐശ്വര്യ(8), കീർത്തന (ഒന്നര) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പോലീസ് പരിശോധിച്ചു. ആന്തരികാവയവങ്ങളിൽ വിഷം ഉള്ളിൽ ചെന്നതായുള്ള സംശയം ഉയർന്നിട്ടുണ്ട്. കേസ് അന്വേഷണം നടത്തുന്ന തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 
തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ വീട്ടിലെ അവശേഷിച്ച അംഗം സൗമ്യ (28) പൂർവ്വസ്ഥിതിപ്രാപിച്ചു കഴിഞ്ഞു. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പ്രത്യേക മെഡിക്കൽ സംഘമാണ് സൗമ്യയെ പരിശോധന നടത്തി വരുന്നത.് ഭർത്താവുമായി അകന്നു കഴിയുന്ന സൗമ്യയുമായി ബന്ധമുള്ള ഏതാനും യുവാക്കളെ സംബന്ധിച്ചും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൗമ്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ സൗമ്യക്ക് നിരവധി പേരുമായി ബന്ധമുണ്ടെന്ന സൂചന പോലീസിന് ലഭിച്ചു. അതിനിടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പോകാനുള്ള ധിരുതിയിലാണ് സൗമ്യ ഇപ്പോൾ. ഇവരെ പ്രവേശിപ്പിച്ച തലശ്ശേരി സഹകരണ ആശുപത്രിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി സൗമ്യ ജോലി നോക്കിയിരുന്നു. അക്കാലത്തെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഒരു പ്രമുഖ രാഷട്രീയ പാർട്ടിയുടെ സജീവ പ്രവർത്തക കൂടിയാണ് സൗമ്യ. 
ഏപ്രിൽ 13 നാണ് കുഞ്ഞിക്കണ്ണൻ ഛർദ്ദിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിക്കുന്നത.് മാർച്ച് മാസത്തിൽ കമലയും മരണപ്പെട്ടു. 2012 സെപ്തംബർ ഒമ്പതിനാണ് സൗമ്യയുടെ മകൾ കീർത്തന ഇതേ പോലെ തന്നെ മരണപ്പെടുന്നത.് ഈ വർഷം ജനുവരി 13ന് ഐശ്വര്യയും അസ്വഭാവിക മരണത്തിന് കീഴടങ്ങുകയായിരുന്നു. എല്ലാവർക്കും വയറിനെ ബാധിച്ച അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത.് മാരകമായ വിഷാംശം ഇവരുടെ ശരീരത്തിലെത്തിയെന്നാണ് അന്വേഷണ സംഘം  വിലയിരുത്തുന്നത.് 


 

Latest News