മരവടികൊണ്ട് വൃദ്ധയുടെ തലക്കടിച്ചു, പെന്‍ഷന്‍ പണം തട്ടാനെന്ന് സംശയം

കണ്ണൂര്‍- വൃദ്ധയുടെ തലയില്‍ മരവടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ കൗമാരക്കാരനെതിരെ കേസ്. നരഹത്യാശ്രമം ചുമത്തി പരിയാരം പോലീസാണ് കേസെടുത്തത്.
പാണപ്പുഴ പറവൂരിലാണ് വൈകിട്ടാണ് സംഭവം. 65 കാരിയുടെ പെന്‍ഷന്‍ പണം തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് തുന്നിലുണ്ട്. ഇവരുടെ പരാതിയിലാണ് കൗമാരക്കാരന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തത്.

 

Latest News