തൃശൂര്‍- ട്രാക്ക് പരിശോധനക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്.
വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയില്‍ രാവിലെ എട്ടരയോടെയാണ് അപകടം. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക്് മാറി.
ഈസമയം ഇതുവഴി വന്ന മെമു പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






