ഗംഗയിലെ ബോട്ട് യാത്രയില്‍ മാംസം പാകം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

പ്രയാഗ്‌രാജ്-പുണ്യനദിയായ ഗംഗയില്‍ ബോട്ട് യാത്രക്കിടെ മാംസാഹാരം പാചകം ചെയ്‌തെന്നാരോപിച്ച് രണ്ട് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ്, ഹസന്‍ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്.

പ്രയാഗ്‌രാജിലെ സംഗം പ്രദേശത്ത് നദിയില്‍ വെച്ച് എട്ട് പേരുടെ സംഘം നടത്തിയ പാര്‍ട്ടിക്കിടെ പ്രതികള്‍ ഹുക്ക  വലിച്ചെന്നും മാംസാഹാരം പാകം ചെയ്‌തെന്നുമാണ് ആരോപണം. ഇവരുടെ വീഡിയോ സാമുഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയതിനും വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചതിനും ഐപിസി 295, 153എ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

 

Latest News