കൊച്ചി- ഏഴാം ക്ലാസ് വിദ്യാർഥിയെ പിടിച്ചുവലിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ ദുർബല വകുപ്പുകൾ മാത്രം ചുമത്തി കേസ് ചാർജ് ചെയ്ത സംഭവത്തിൽ പ്രതിഷേധം. പൊന്നുരുന്നി സ്കൂളിലെ വിദ്യാർഥിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വിദ്യാർഥിയെ നാഗാലാന്റ് സ്വദേശി ആബേൽ(28) പിടിച്ചുകൊണ്ടുപോയ കേസിലാണ് പരാതി. ദുർബല വകുപ്പുകൾ മാത്രം ചുമത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോയ കേസിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട കേസിലാണ് പോലീസിനെതിരെ പരാതി. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും ഡി.ജി.പിക്കും പരാതി നൽകി. ഇയാൾ ഇത്തരത്തിൽ നേരത്തെ മറ്റു കുട്ടികൾക്ക് നേരെയും ആക്രമണം നടത്തിയതായി പ്രദേശ വാസികൾ വ്യക്തമാക്കി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസിന് കൈമാറുമെന്നും നാട്ടുകാർ പറഞ്ഞു. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. പൊന്നുരുനി സ്കൂളിലെ വിദ്യാർഥി ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.






