രണ്ടു മക്കളുമായി അമ്മ കിണറ്റില്‍ ചാടി, മകന്‍ മരിച്ചു

കൊല്ലം- ഏരൂരില്‍ രണ്ട് മക്കളുമായി വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കളുമായി കിണറ്റില്‍ ചാടിയത്.

വീഴ്ച്ചയുടെ ആഘാതത്തില്‍ അഖില്‍ കിണറിന്റെ താഴ്ഭാഗത്തേക്കു പോയിരുന്നു. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പില്‍ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്.

കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകള്‍ ആര്യയുടെയും മൊഴി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു ഏരൂര്‍ പോലീസ് പറഞ്ഞു.

 

Latest News