ലോകത്ത് കമ്യൂണിസം ഇല്ലാതാകുന്നു; കേരളത്തിലും താമര വിരിയും-അമിത് ഷാ

തിരുവനന്തപുരം-രാജ്യത്തുനിന്ന് കോണ്‍ഗ്രസും ലോകത്തുനിന്ന് കമ്യൂണിസവും ഇല്ലാതാകുകയാണെന്ന് കന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി സംഘടിപ്പിച്ച പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനി ഭാവി ബിജെപിക്കാണെന്നും ഇവിടേയും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. മോഡി സര്‍ക്കാര്‍ രാജ്യത്തെ സുരക്ഷിതമാക്കി. കേരളവും മോഡിക്കൊപ്പമുള്ള യാത്രയില്‍ പങ്കുചേരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.


കേരളത്തില്‍ ബി.ജെ.പിക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. അയ്യന്‍കാളിയുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷമായി മോഡി സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ മോഡി ര്‍ക്കാര്‍ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗത്തില്‍നിന്നും തെരഞ്ഞെടുത്തു. പട്ടികജാതി ര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂവെന്ന് മോഡി ിശ്വസിക്കുന്നു.
ഒരു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാസ് കണക്ഷന്‍ നല്‍കി. 5.5 കോടി പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ദളിതര്‍ക്കായി എന്ത് ചെയ്തുവെന്നതിന്റെ കണക്ക് അവതരിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലായിരുന്നപ്പോള്‍ അംബേദ്കര്‍ക്ക് ഭാരത് രത്‌ന നല്‍കിയില്ല. മോഡി സര്‍ക്കാര്‍ പുല്‍വമായ്ക്ക് പാകിസ്ഥാന്‍ മണ്ണില്‍ ചെന്ന് മറുപടി നല്‍കി. കോണ്‍ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നല്‍കിയിരുന്നില്ല. കേരളവും മോഡിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News