Sorry, you need to enable JavaScript to visit this website.

ഫോളോവേഴ്സിനെ വേണം, ഭാര്യയുടെ കുളിസീന്‍ ഫെയ്‌സ്ബുക്കിലിട്ടു അകത്തായി

ലഖ്നൗ- കൂടുതല്‍ ഫോളോവേഴ്സിനെ ലഭിക്കാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച യുവാവിനെതിരേ കേസ്. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശിയും ദല്‍ഹിയിലെ സര്‍ക്കസ് കമ്പനി തൊഴിലാളിയുമായ സന്ദീപിനെതിരേയാണ് ഭാര്യയുടെ പരാതിയില്‍ ജസ്രാന പോലീസ് കേസെടുത്തത്.

ദല്‍ഹിയില്‍ ജോലിചെയ്യുന്ന സന്ദീപ് സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ആളാണെന്ന് പോലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. അടുത്തിടെ ദല്‍ഹിയിലെ ജോലിസ്ഥലത്തുനിന്ന് ഇയാള്‍ ഭാര്യയെ വീഡിയോ കോള്‍ ചെയ്തിരുന്നു. കുളിക്കുന്നതിനിടെയാണ് ഭാര്യ ഇയാളുമായി വീഡിയോകോളില്‍ സംസാരിച്ചത്. ഈ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ സന്ദീപ് ഫോണില്‍ റെക്കോഡ് ചെയ്തെന്നും ഇവയെല്ലാം പിന്നീട് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.

കൂടുതല്‍ ഫോളോവേഴ്സിനെ ലഭിക്കാനായാണ് ഭാര്യയുടെ കുളിമുറി ദൃശ്യം പ്രതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വീഡിയോ ഒഴിവാക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്.

ഭാര്യ പോലീസില്‍ പരാതിപ്പെട്ടതോടെ സന്ദീപ് വീഡിയോ ഫെയ്സ്ബുക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു.

 

Latest News