നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടി നഗ്നനാക്കി മര്‍ദിച്ചു, പരാതി നല്‍കാതെ യുവാവ്

ജയ്പൂര്‍- രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ യുവതിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ യുവാവിനെ നാട്ടുകാര്‍ നഗ്‌നനാക്കി മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു.
മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
25 കാരന്‍  പരാതി നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുത്തു. പ്രദേശവാസികളായ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ കാണാനെത്തിയ മുഖ്ത്യാര്‍ ഖാനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നുവെന്ന് മോഹന്‍ഗഡ് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഭവാനി സിംഗ് പറഞ്ഞു. സ്വന്തം സമുദായത്തില്‍ പെട്ട യുവതിയെ തന്നെയാണ് യുവാവ് കാണാനെത്തിയത്. ജനക്കൂട്ടം ഇയാളുടെ മോട്ടോര്‍ സൈക്കിള്‍ കത്തിച്ചു.
യുവതിയെ കാണാന്‍ ഇടയ്ക്കിടെ പ്രദേശത്തേക്ക് വരുന്ന ഖാനെ നാട്ടുകാര്‍ കാത്തിരുന്നു പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News