Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം: ചെമ്മാട് സ്വദേശി ജിസാനിൽ നിര്യാതനായി

ജിസാൻ- ഹൃദയാഘാതം ബാധിച്ച് മലയാളി മരിച്ചു. ബെയ്ഷ് എക്കണോമിക്‌സ് സിറ്റിയിൽ ജോലി ചെയ്യുന്ന മലപ്പുറം ചെമ്മാട് കരിപ്പറമ്പ് കുഞ്ഞിഹസൻ ഹാജിയുടെ മകൻ ബഷീർ പുതുമ്മണ്ണി(54)ലാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മൂന്നവർഷം മുമ്പാണ് നാട്ടിൽനിന്ന് മടങ്ങിയെത്തിയത്. ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസ സഹോദരനാണ്. മയ്യിത്ത് മറവു ചെയ്യുന്നതിനുള്ള നിയമനടപടികളുമായി ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി രംഗത്തുണ്ട്. 

Latest News