വിമാനം റദ്ദാക്കി; കരിപ്പൂരില്‍ ഉംറ തീര്‍ഥാടകരുടെ യാത്ര മുടങ്ങി

കരിപ്പൂര്‍- വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടകരുടെ യാത്ര മുടങ്ങി. കരിപ്പൂരില്‍നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ഇന്‍ഡിഗോ എയര്‍ വിമാനമാണ് മുടങ്ങിയത്. കുടകില്‍ നിന്ന് 40 തീര്‍ഥാടകരും വടകരയില്‍ നിന്ന് 30 പേരിമാണ് ഈ വിമാനത്തില്‍ പോകാനായി എത്തിയിരുന്നത്. ഉംറക്ക് പോകാനായി വിവിധ ഗ്രൂപ്പുകളില്‍ ബുക്ക് ചെയ്തവരാണിവര്‍. കരിപ്പൂരിലെത്തിയപ്പോഴാണ് വിമാനിമില്ലെന്ന് അറിയുന്നത്. ഇതോടെ ഇവരെ ഹോട്ടലിലേക്ക് മാറ്റി.
 ഈ മാസം 10 വരേ അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇന്‍ഡിഗോ വിവിധ ഉംറ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ചെയ്ത്. ഇവയില്‍ 2300 ലേറെ ഉംറ തീര്‍ഥടകാരാണ് യാത്രയാവേണ്ടത്. ഈ വിമാനങ്ങളെല്ലാം മുടങ്ങിയിട്ടുണ്ടെന്നാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ച വിവരം.
  അവധി സമയമായതിനാലാണ് കൂടുതല്‍ പേരും ഉംറ തീര്‍ഥാടനത്തിന് രണ്ട് മൂന്ന് മാസം മുമ്പ് തന്നെ ബുക്ക് ചെയ്തത്. എന്നാല്‍ ഇവരെല്ലാം വിമാനം മുടങ്ങിയതിന്റെ പേരില്‍ തീര്‍ഥാടനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. മറ്റു വിമാനങ്ങളില്‍ സീറ്റില്ലാത്തതിനാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും കഴിഞ്ഞിട്ടില്ല. നിലവിലെ വിമാനങ്ങളില്‍ വലിയ ടിക്കറ്റ് നിരക്കാണുള്ളത്. പ്രായമേറിയ സ്ത്രീകളടക്കമാണ് ഉംറ ഗ്രൂപ്പുകളില്‍ തീര്‍ഥാടനത്തിന് പോകാനായി ഒരുങ്ങിയിരിക്കുന്നത്.

 

 

Latest News