Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികളുടെ വിരലടയാളം മാറ്റാന്‍ ശസ്ത്രക്രിയ; ചിത്രങ്ങള്‍ പങ്കുവെച്ച് പോലീസ്

ഹൈദരാബാദ്- ജോലി തേടി കുവൈത്തില്‍ പോകുന്നവരുടെ വിരലടയാളം മാറ്റുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്ന സംഘത്തെ പിടികൂടിയ പോലീസ് ചിത്രങ്ങള്‍ പങ്കുവെച്ചു.

തെലങ്കാനയിലെ രാച്ചകൊണ്ട പോലീസാണ് നിയമവിരുദ്ധമായി ഫിംഗര്‍പ്രിന്റ് ശസ്ത്രക്രിയ നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കുവൈത്തില്‍ ജോലിക്ക് പോകാനൊരുങ്ങിയവരില്‍നിന്ന് 25,000 രൂപ വീതം ഈടാക്കിയാണ് സര്‍ജറി നടത്തിയിരുന്നത്. വിരല്‍തുമ്പിലെ മേല്‍പാളി മുറിച്ച് കോശത്തിന്റെ ഒരു ഭാഗം മാറ്റി വീണ്ടും തുന്നിക്കെട്ടുന്നതാണ് രീതി. ഇവരില്‍നിന്ന് മെഡിക്കല്‍ കിറ്റും മറ്റു ഉപകരണങ്ങളും തെളിവായി പിടികൂടിയതായും പോലീസ് പറഞ്ഞു.

നേരത്തെ കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടവരും മറ്റുമാണ് ഇതുപോലെ വിരലടയാളം മാറ്റാന്‍ ശ്രമിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിസയില്ലാതെ താമസിച്ചതിനും ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ തിരിച്ചുവരാതിരിക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് വിരലടയാളമാണ്.

 

Latest News