Sorry, you need to enable JavaScript to visit this website.

പി.ടി തോമസിന്റെ മകനെതിരെ വ്യാജ ആരോപണം; നിയമനടപടി സ്വീകരിക്കുമെന്ന് ഉമ തോമസ്

കൊച്ചി- മുൻ എം.എൽ.എ അന്തരിച്ച പി.ടി തോമസിന്റെയും ഉമ തോമസിന്റെയും മകനെതിരെ വ്യാജ ആരോപണം. കഞ്ചാവ് കേസിൽ പ്രതിയാണെന്ന് ആരോപിച്ച് പോരാളി ഷാജി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെതിരെ ഉമ തോമസ് രംഗത്തെത്തി. 
ഉമ തോമസിന്റെ വാക്കുകൾ:

ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് 
മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയിൽ എന്റെ പോരാട്ടം  അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി.ജി.പിക്കും പരാതി നൽകും.
 

Latest News