റിയാദില്‍ അനധികൃത ഡ്രോണ്‍ പോലീസ് വെടിവെച്ചിട്ടു 

റിയാദ്- സൗദി അറേബ്യന്‍ തലസ്ഥാനത്ത് വിദൂര നിയന്ത്രിത ഡ്രോണ്‍ പോലീസ് വെടിവെച്ചിട്ടു. സുരക്ഷാ നിയന്ത്രണമുള്ള പ്രദേശത്ത് പറപ്പിച്ച ഡ്രോണ്‍ അല്‍ ഖുസാമ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വെടിവെച്ചിട്ടത്. ശനിയാഴ്ച രാത്രിയാണ് സഭവം.
സുരക്ഷാ അനുമതിയില്ലാത്ത ആളില്ലാ വിമാനം ശ്രദ്ധയില്‍ പെട്ടയുടന്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. കളിപ്പാട്ടമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെങ്കിലും അന്വേഷണം തുടരുകയാണെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനു പുറമെ, യെമനിലെ ഹൂത്തി മിലീഷ്യകള്‍ നേരത്തെ വിമാനത്താവളം ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ നേരത്തെ സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു.
 

Latest News