പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയെ ആദരിക്കുന്നു

ജിദ്ദ- പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്നവര്‍ക്കും നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും താങ്ങും തണലുമായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചുവരുന്ന പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയെ  പടിഞ്ഞാറന്‍ പ്രവിശ്യ ആദരിക്കുന്നു. നാളെ  (വെള്ളി) രാത്രി ഒമ്പതിന് ജിദ്ദ ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടലിലാണ് പരിപാടി.  33 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ മരുഭൂമയിലെ തണല്‍മരമായി മാറിയ ലത്തീഫ് തെച്ചിക്ക് നല്‍കുന്ന ആദരവില്‍ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും സംബന്ധിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹബീബ് റഹ്്മാന്‍, കണ്‍വീനര്‍മാരായ സഫീര്‍ താഹ ആലപ്പുഴ,  സലീം റാഹ, മുനീര്‍ മുക്കം എന്നിവര്‍ അറിയിച്ചു.  

 

Latest News