VIDEO രാജ്താക്കറെയുടെ പാര്‍ട്ടിക്കാര്‍ പ്രായമായ സ്ത്രീയെ മര്‍ദിച്ച് തള്ളയിട്ടു, മൂന്നു പേര്‍ അറസ്റ്റില്‍

മുംബൈ- മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ പ്രായമായ സ്ത്രീയെ മര്‍ദിച്ച് തള്ളിയിടുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് മൂന്നു പേര്‍ അറസ്റ്റില്‍. മുംബൈയില്‍ കടയുടെ പുറത്ത് അനുമതിയില്ലാതെ ഗണേശോത്സവത്തിന്റെ ബാനര്‍ വെച്ചതിനെ എതിര്‍ത്തതാണ് മര്‍ദനത്തിനു കാരണം.
 പ്രകോപിതരായ എംഎന്‍എസ് പ്രവര്‍ത്തകര്‍ വിനോദ് അര്‍ജിലിന്റെ  നേതൃത്വത്തില്‍ സ്ത്രീയെ  അധിക്ഷേപിക്കുകയും തള്ളി ഫുട്പാത്തില്‍ ഇടുകയും ചെയ്തു.
അതേസമയം വിനോദ് അര്‍ജില്‍, രാജു അര്‍ജില്‍, സതീഷ് ലാഡ് എന്നിവരെ നാഗ്പാഡ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജ് താക്കറെയുടെ വീടിന് പുറത്ത് പോയി ബാനര്‍ തൂക്കൂഎന്ന് പ്രകാശ് ദേവി എന്ന സ്ത്രീ  പറഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്ന് പറയുന്നു.
പ്രായമായ സ്ത്രീയോട് കാണിച്ച അതിക്രമത്തിനെതിരെ വ്യാപക വിമര്‍ശമയുര്‍ന്നു.
സ്ത്രീകളോടുള്ള അന്തസ്സും ബഹുമാനവും സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ വ്യക്തമാക്കണമെന്ന്  
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യ വക്താവ് മഹേഷ് തപസെ ആവശ്യപ്പെട്ടു.

 

Latest News