മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിംഗിൽ വരുത്തിയ മാറ്റങ്ങളെ വിമർശിച്ച് ആമസോണും ഗൂഗിളും. വിപണിയിലെ മത്സരം ഇല്ലാതാക്കുന്നതാണ് മൈക്രോസോഫ്റ്റിന്റെ നടപടിയെന്നും മറ്റു ക്ലൗഡ് സേവന ദാതാക്കളിലേക്ക് മാറുന്നതിൽനിന്ന് ഉപയോക്താക്കളെ തടയുന്നതാണ് മൈക്രോസോഫ്റ്റ് നടപടിയെന്നും ഇരു കമ്പനികളും പറയുന്നു.
ക്ലൗഡ് സർവീസ് ദാതാക്കൾ യൂറോപ്യൻ യൂനിയൻ റെഗുലേറ്റേഴ്സിന് പരാതി നൽകിയതിനെ തുടർന്ന് പുതിയ ലൈസൻസിംഗ് ഇടപാടുകളും ചാർജുകളും ഒക്ടോബർ ഒന്നു മുതൽ കൊണ്ടുവരുമെന്ന് മറുപടി നൽകിയരിക്കയാണ് മൈക്രോസോഫ്റ്റ്.






