എറിക്‌സണും നോക്കിയയും റഷ്യയിൽ ബിസിനസ് നിർത്തുന്നു 

എറിക്‌സൺ, നോക്കിയ കമ്പനികൾ റഷ്യയിലെ വ്യാപാരം പൂർണമായി അവസാനിപ്പിക്കുന്നു. റഷ്യയുടെ ഉക്രൈൻ അധിനിവേശം ചൂണ്ടിക്കാട്ടിയാണ് ഈ കമ്പനികൾ റഷ്യ വിടുന്നത്. വരുംമാസങ്ങളിൽ റഷ്യയിലെ വ്യാപാരത്തിന് വിരാമമിടുമെന്ന് സ്വീഡിഷ് ടെലികമ്യൂണിക്കേഷൻ കമ്പനിയായ എറിക്‌സൺ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കമ്പനി തങ്ങളുടെ റഷ്യയിലെ ബിസിനസ് അനിശ്ചതകാലത്തേക്ക് നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
എറിക്‌സന്റെ എതിരാളിയായ നോക്കിയയും വർഷാവസാനത്തോടെ റഷ്യയിലെ കടകൾ പൂട്ടുമെന്ന് അറിയിച്ചു. റഷ്യയിലെ ബഹുഭൂരിഭാഗം ജീവനക്കാരും നോക്കിയയിൽനിന്ന് പിൻവാങ്ങിയെന്നും ഓഫീസുകൾ പൂട്ടുകയാണെന്നും നോക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. 

Latest News