Sorry, you need to enable JavaScript to visit this website.

മുണ്ടുടുത്ത് മോഡി; പ്രധാനമന്ത്രി മോഡിക്ക് കൊച്ചിയില്‍ സ്വീകരണം

നെടുമ്പാശ്ശേരി-  കേരളത്തിൽ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവത്തിൽ  ഊഷ്മള സ്വീകരണം. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതി ലാൽ, നേവൽ അക്കാദമി ഡെപ്യൂട്ടി കമാൻഡന്റ് റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ്, റൂറൽ എസ്പി വിവേക് കുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി, ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റുമാരായ ഒ.രാജഗോപാല്‍, സി.കെ പത്മനാഭന്‍, ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എം.ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മുണ്ടുടുത്താണ് മോഡി കേരളത്തില്‍ എത്തിയത്. 

Latest News