പ്രധാനമന്ത്രി കൊച്ചിയില്‍, വിവിധ പരിപാടികള്‍

കൊച്ചി- ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. വെള്ളിയാഴ്ച 9.30 മുതല്‍ കൊച്ചി കപ്പല്‍ശാലയിലാണ് വിക്രാന്തിന്റെ കമ്മിഷന്‍ ചടങ്ങുകള്‍. ഇന്ന് പ്രധാനമന്ത്രി കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കലിന്റെയും കേരളത്തിലെ റെയില്‍വേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ സംസാരിക്കുകയാണ് പ്രധാനമന്ത്രി. തുടര്‍ന്ന് കാര്‍മാര്‍ഗം കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിക്കും.

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദീര്‍ഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 

Latest News