സൗദിയില്‍ അതിവേഗ പാതയില്‍ റോഡ് മുറിച്ചുകടന്ന മലയാളിക്ക് 1100 റിയാല്‍ പിഴ

ദമാം- സൗദിയില്‍ അനുവാദമില്ലാത്ത ഭാഗത്തു കൂടി റോഡ് മുറിച്ചു കടന്ന മലയാളിക്ക് പിഴ ചുമത്തി. അതി വേഗ പാതയില്‍ നിര്‍ദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1100 റിയാല്‍ പിഴ ലഭിച്ചത്.
നിര്‍ദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ചു നടക്കുന്നത് സൗദിയില്‍ നിയമ ലംഘനമാണ്. അതിവേഗ പാതയില്‍ ഇങ്ങനെ റോഡ് മുറിച്ച് കടന്നാല്‍ 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. എന്നാല്‍, മറ്റു സ്ഥലങ്ങളില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്താല്‍ 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെയും പിഴ ചുമത്തും.

 

Latest News