വള്ളംകളി കാണാന്‍ അമിത്ഷായെ ക്ഷണിച്ചതില്‍ തെറ്റില്ലെന്ന് കാനം

കണ്ണൂര്‍- നെഹ്രു ട്രോഫി വള്ളംകളിക്ക് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വള്ളംകളിക്ക് വിളിച്ചതില്‍ രാഷ്്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പങ്കെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും കാനം പറഞ്ഞു.
സുരക്ഷാ കാരണങ്ങളാല്‍ വള്ളം കളിയില്‍ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രിയും അമിത് ഷായും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കളെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

 

Latest News