ഭാര്യ ഇല്ലാത്തപ്പോള്‍ പെണ്ണെന്ന് കരുതി വീട്ടിലേക്ക് വിളിച്ചു, ട്രാന്‍സ്‌ജെന്‍ഡറാണെന്നറിഞ്ഞ് കൊല

ഇന്‍ഡോര്‍- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാന്‍സ്ജെന്‍ഡറെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഖജ്റാന സ്വദേശിയായ നൂര്‍ മുഹമ്മദിനെയാണ് ഇന്‍ഡോര്‍ സോണ്‍-2 ഡെപ്യൂട്ടി കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ജെന്‍ഡറായ മൊഹ്സിന്‍ എന്ന സോയയെയാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും മൃതദേഹത്തിന്റെ ഒരുഭാഗം പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ്  മൃതദേഹാവശിഷ്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 28-ാം തീയതി മുതല്‍ കാണാതായ ട്രാന്‍സ്ജെന്‍ഡര്‍ സോയയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൂര്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

ഭാര്യ അവരുടെ വീട്ടില്‍ പോയ സമയത്താണ് സാമൂഹിക മാധ്യമത്തിലൂടെ സോയയുമായി സംസാരിച്ചതെന്ന് പ്രതി പറഞ്ഞു. പിന്നാലെ സോയയെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ വീട്ടിലെത്തിയപ്പോളാണ് സോയ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് പ്രതി തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നൂര്‍ മുഹമ്മദ് സോയയെ കൊലപ്പെടുത്തുകയുമായിരുന്നു.

 

Latest News