കോട്ടയം- ഇടത് ഐക്യം അനിവാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി എന്നാൽ സുഖ ദുഃഖങ്ങൾ എല്ലാം ഒന്നിച്ച് പങ്കിടണം. മോശം ഉണ്ടായാൽ തങ്ങൾ ഉത്തരവാദിയല്ല എന്നത് രാഷ്ട്രീയ മര്യാദ അല്ല. പരസ്പരം മല്ലടിക്കുന്ന പാർട്ടികളായി എൽഡിഎഫിലെ കക്ഷികൾ മാറരുതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തുറന്നു പറയണ്ട ചില കാര്യങ്ങൾ ഉണ്ടാകുമ്പോൾ അത് പറയും. പാർട്ടിക്കുള്ളിൽ വ്യതസ്ത അഭിപ്രായം ഉണ്ടന്ന് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയിൽ രണ്ട് വിഭാഗങ്ങൾ ഇല്ല. പാർട്ടി എക്‌സിക്യൂട്ടീവിന്റെ അഭിപ്രായം ആണ് പൊതു അഭിപ്രായം. തന്നെ ഏകകണ്ഠമായാണ് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. കാനം പക്ഷം എന്നൊരു പക്ഷം ഇല്ല. ഏതോ ഒരു കേന്ദ്രത്തിൽ നിന്ന് സമ്മേളനത്തിനുള്ളിലെ ചർച്ചകൾ സംബന്ധിച്ച വാർത്തകൾ പുറത്ത് പോകുന്നു. മലർന്ന് കിടന്ന് തുപ്പുകയാണെന്ന് ഇത്തരക്കാർ ഓർമിക്കണം. പാർട്ടിയെ അപമാനിക്കാൻ മാത്രമേ ഇത് ഇട വരുത്തൂവെന്നും കാനം രാജേന്ദ്രൻ പറ!ഞ്ഞു.