Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍- കണ്ണൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലര്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശി്ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. കാഞ്ഞങ്ങാട്ട് സ്വദേശി  വിജേഷ് (28), തമിഴ്‌നാട് സ്വദേശി മലര്‍(26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്ക് എതിരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 27 ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. രാവിലെ ജോലിക്കെന്ന് പറഞ്ഞ് രണ്ട് പേര്‍ യുവതി താമസിച്ച സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തിരിച്ചു വരുമ്പോള്‍ മഴ പെയ്തതോടെ യുവതിയെ ഇവര്‍ ചാലക്കുന്നിലെ ഒരു ക്വാട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചു.

സമീപ ക്വാട്ടേഴ്‌സുകളിലുള്ളവരാണ് അവശനിലയിലായ യുവതിയെ കണ്ടെത്തിയത്. പിന്നീട് പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

 

Latest News