Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രാര്‍ഥന ദിവസമായ ഞായറാഴ്ച എന്ത്  നെഹ്‌റു ട്രോഫി? ചങ്ങനാശേരി അതിരൂപത

കോട്ടയം- നെഹ്‌റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്‌റു ട്രോഫിക്കായി പാര്‍ക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി. ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങള്‍ കുറെ നാളുകളായി സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടത്തപ്പെടുകയാണ്. ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സെപ്തംബര്‍ നാലിനാണ് ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളി. വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ലാവലിന്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കേരളം ആധ്യക്ഷ്യം വഹിക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനായാണ് അമിത് ഷാ എത്തുന്നതെന്നും യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യോഗത്തിന് ശേഷം വള്ളംകളിയില്‍ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നെഹ്‌റുവിന്റെ  പേരിലുള്ള ഒരു മല്‍സരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില്‍ ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ലാവലിനാണോ സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി. ടീമുകള്‍ അവസാനവട്ട പരിശീലനത്തില്‍. ഇതിനിടെയാണ് മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകള്‍ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടറുടെ ഉത്തരവാണ് തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്.
പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ ഇത്രയും നാള്‍ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവര്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ തയ്യാറല്ല. രണ്ടു ടീമുകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്‌
 

Latest News