വടകര- പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് കാല്‍നടയായി പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. അരൂര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെകീട്ട് നാല് മണിയോടെ ഓംമിനി വാനിലെത്തിയ സംഘം കയറ്റി കൊണ്ടു പോകന്‍ ശ്രമിച്ചതായാണ് പരാതി. പരീക്ഷ കഴിഞ്ഞ് മറ്റ് കുട്ടികള്‍ക്കൊപ്പം പോയ വിദ്യാര്‍ത്ഥി വീട്ടിലേക്കുള്ള റോഡില്‍ തനിച്ചു കയറിയപ്പോള്‍ കുട്ടിയെ പിന്തുടര്‍ന്ന സംഘം ഗ്രാമ തീരം ഓഡിറ്റോറിയം റോഡ് ജംഗഷിനില്‍ വെച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചതായാണ് പറയുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയില്‍ കുട്ടി നിലത്ത് വീണപ്പോള്‍ ഒരാള്‍ കാറില്‍ നിന്നിറങ്ങി കയറ്റാന്‍ ശ്രമിച്ചതായും ഇയാള്‍ കയ്യുറ ധരിച്ചതായും പറയുന്നു. ഇതിനിടയില്‍ ഒരു സ്്ത്രീയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ വാനിലെത്തിയ സംഘം കടന്നു കളഞ്ഞതായാണ് വിവരം. നാദാപുരം എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌കൂളിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു. പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കും.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭീതി അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് അടിയന്തിര പി ടി എ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്് വി പി സുനി അധ്യക്ഷത വഹിച്ചു. ടി പി കുട്ടിശങ്കരന്‍,എല്‍ ആര്‍ സജിലാല്‍,കളത്തില്‍ ബാബു,സി കെ സജീവന്‍,ടി കെ രാജന്‍,കെ കെ ഷഗി എന്നിവര്‍ പ്രസംഗിച്ചു.