മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്

പാലക്കാട്- പോക്‌സോ കേസില്‍ പലചരക്ക് കടക്കാരന് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ള വീട്ടില്‍ അബ്ദുള്‍ റഹ്മാനെ(65)യാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതി ജഡ്ജി എല്‍.ജയവസന്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണം. 2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പലചരക്ക് കടയില്‍ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റ ര്‍ ചെയ്ത കേസ് അന്നത്തെ എസ്.ഐ ആയിരുന്ന ജെ.പി.അരുണ്‍കുമാറാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന്‍ ഹാജരായി.
 

 

Latest News