പെട്രോൾ ടാങ്കറും ബസും കൂട്ടിയിടിച്ച് അഞ്ചു പേർ വെന്തുമരിച്ചു

റാബിഗിലെ ഓൾഡ് സ്വഅ്ബർ റോഡിൽ അപകടത്തിൽ പെട്ട പെട്രോൾ ടാങ്കറും ബസും

ജിദ്ദ - റാബിഗിലെ ഓൾഡ് സ്വഅ്ബർ റോഡിൽ പെട്രോൾ ടാങ്കറും ബസും കൂട്ടിയിടിച്ച് കത്തി അഞ്ചു പേർ വെന്തുമരിക്കുകയും പതിമൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പെട്ട ബസിലും പെട്രോൾ ടാങ്കറിലും തീ പടർന്നുപിടിക്കുകയായിരുന്നു. ബ്രിട്ടീഷുകാരും പാക്കിസ്ഥാനികളും സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പാടെ കത്തിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് സാധിച്ചിട്ടില്ല. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഖുലൈസ് ജനറൽ ആശുപത്രിയിലേക്ക് നീക്കിയതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു.

Latest News