കേരളത്തില്‍ ട്രെയിന്‍  ഗതാഗതം താളം തെറ്റി 

കൊച്ചി-  എറണാകുളത്ത് സിഗ്‌നല്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില വണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ വിടേണ്ട തിരുവനന്തപുരം ജനശതാബ്ദി മണിക്കൂറുകള്‍ പിടിച്ചിട്ടു. ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ഇടപ്പള്ളിയിലും നിര്‍ത്തിയിട്ടു. സിഗ്‌നല്‍ തകാറിനെത്തുടര്‍ന്ന് ഏതാനും ട്രെയിനുകളുടെ സര്‍വീസ് പുനക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം - എറണാകുളം മെമു തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. മംഗള എറണാകുളം നോര്‍ത്തില്‍ സര്‍വീസ് നിര്‍ത്തും.
 

Latest News