ദിലീപുമായി ബന്ധപ്പെട്ട വ്യാജ വാടസ്ആപ്പ് ഗ്രൂപ്പ്; ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യും

കോട്ടയം- നടന്‍ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീര്‍ക്കാര്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി െ്രെകംബ്രാഞ്ച്. ചൊവ്വാഴ്ച കോട്ടയം െ്രെകംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ ടാബും മൂന്ന് മൊബൈല്‍ ഫോണുകളും പെന്‍െ്രെഡവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തതായി ഷോണ്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ അയച്ചതാണ് കേസിന് ആധാരം. എന്നാല്‍ െ്രെകംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ 2019ല്‍ കാണാതായെന്നാണ് ഷോണ്‍ പറയുന്നത്.

 

 

Latest News