കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുമെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ശശി തരൂര്‍

തിരുവനന്തപുരം- കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം. ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ശശി തരൂര്‍ ഒരുലേഖനത്തില്‍ സൂചിപ്പിച്ചതാണ് അഭ്യൂഹത്തിന് അടിസ്ഥാനം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ഥിയായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും വിവിധ നേതാക്കള്‍ പറയുന്നു.
പിന്തുണ ലഭിക്കുമോ എന്നറിയാന്‍ ശശി തരൂര്‍ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയത്തിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News