സാന്‍ ഫ്രാന്‍സിസ്‌കോ- നിര്‍മ്മാണത്തിലെ പിഴവിനു നഷ്ടപരിഹാരമായി മാക്ബുക്ക് പ്രോയുടെ ബാറ്ററി സൗജന്യമായി മാറ്റി നല്‍കുമെന്ന് ആപ്പഌന്റ പ്രഖ്യാപനം. ടച് ബാറില്ലാത്ത 13 ഇഞ്ച് മാക്ബുക്ക് പ്രോയില്‍ ബാറ്ററി പ്രശ്‌നമുള്ളതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ ഗണത്തിലെ എല്ലാ മാക്ബുക്കുകള്‍ക്കും പ്രശ്‌നമില്ലെന്ന് കമ്പനി പറയുന്നു. 2016 ഒക്ടോബറിനും 2017 ഒക്ടോബറിനുമിടയില്‍ നിര്‍മ്മിച്ചവയ്ക്കാണ് ഈ ഓഫര്‍.
ഇതൊരു സുരക്ഷ പ്രശനമല്ലെന്നും പ്രശ്‌നമുള്ള മാക്ബുക്ക് പ്രോ യുണിറ്റുകളുടെ ബാറ്ററി സൗജന്യമായി മാറ്റി നല്‍കുമെന്നും കമ്പനി അറിയിച്ചു. ഈ ഓഫറിന് അഞ്ചു വര്‍ഷം വരെ കാലാവധിയും കമ്പനി നല്‍കുന്നുണ്ട്. മേല്‍പറഞ്ഞ കാലാവധിക്കുള്ളില്‍ നിര്‍മ്മിച്ച മാക്ബുക്ക് പ്രോ വാങ്ങി അഞ്ചു വര്‍ഷത്തിനുള്ളില്‍ ബാറ്ററിക്ക് പ്രശ്‌നമുണ്ടെങ്കില്‍ മാറ്റിത്തരും. എന്നാല്‍ വാറന്റി കവറേജ് കമ്പനി നീട്ടി നല്‍കില്ല. ഇതിനകം പണം മുടക്കി ബാറ്ററി മാറ്റി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി വാഗ്ദാനമുണ്ട്. ടച് ബാര്‍ ഉള്ള 13 ഇഞ്ച് മാക്ബൂക്ക് പ്രോ, ഇതിനു മുമ്പുള്ള 13 ഇഞ്ച് മാക്ബൂക്ക് പ്രോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമല്ല.